Saturday 22 October 2011

മമ്മുണ്ണി സാഹിബിന്റെ കാര്‍....


മമ്മുണ്ണി സാഹിബിന്റെ കാര്‍....
ഒരു സംഭവ കഥ.
മമ്മുണ്ണി സാഹിബ്‌ സ്ഥലത്തെ കാരണവരാണ്...ജനനം തൊട്ടു മരണം വരെ,സത്യത്തില്‍ ജനനത്തിനും മുന്‍പ് പള്ള കാണല്‍ ചടങ്ങ് മുതല്‍ മരണശേഷമുള്ള മൌലൂദിന് വരെ ആള് മുന്‍പില്‍ ഉണ്ടാകും...വേണ്ടതിലും വേണ്ടാതതിലും ചെന്ന് ആള് കോലിടും..ഞമ്മള് തന്നെ മുന്തിയോന്‍ എന്ന് നാട്ടാരെ കൊണ്ട് പറയിപ്പിക്കും..
അങ്ങനെ ഇരിക്കുമ്പോ മൂപ്പര്‍ക്കൊരു പൂതി.ഒരു കാര്‍ വേണം.കാരണം ബാല്യകാല സുഹൃത്തും സ്ഥലത്തെ മറ്റൊരു കാരണവരും ആയ അലവി ഹാജി ഒരു സെക്കന്റ്‌ ഹാന്‍ഡ്‌ അംബാസിഡാര്‍ കാര്‍ വാങ്ങി...അതോടെ മൂപ്പരെ വില അങ്ങ് പൊന്തി.നാലാള് കൂടുന്നിടത്ത് അലവി ഹാജിടെ കാറായി സംസാരം.സാഹിബിന്റെ വില താന്നു...ഹാജ്യാര് സാഹിബിനേക്കാള്‍    പൊങ്ങി . ഓനെ എങ്ങനെ എങ്കിലും തോപ്പിക്കണം..ഹാജ്യാര് ഉറപ്പിച്ചു...പണ്ടു ഒരു വട്ടം ഒനെന്നെ തോപ്പിച്ചതാണ്..ഇന്റെ ജമീല...ഒളെന്റെ ഖല്ബായിരുന്നു..ഓളെ കെട്ടാന്‍ കായിണ്ടാക്കാനാണ് മരക്കചോടത്തിനു നിലമ്പൂര്‍ കാട്ടിപ്പോയത്.ഒരു മാസം കഴിഞ്ഞു കാടിറങ്ങി വന്നു..കയ്യില് കായി..പേരെ ചെന്നപ്പോ ബിരിയാണി..നല്ല അരവു പിടിച്ച ആട്ടിന്‍ ബിരിയാണി...ഉഷാറ് സാധനം.''ഇതെന്താ മറ്റെമ്മാ ഇന്നലത്തെ ആണോ..നല്ലോണം അരവു പിടിചിട്ടുണ്ടല്ലോ?''...ഇത് ഞമ്മന്റെ അയമുആക്കാന്റെ പെരെന്നാണ്..ഓലെ ജമീലന്റെ നിക്കാഹായിരുന്നു ഇന്നലെ..അന്റെ ചങ്ങായി അലവില്ലെ, ഒനാണു പുതിയാപ്ല...അതിന്റെ ബിരിയാനിയാ ഇജ്ജീ തിന്ന് ണതു..''
അത് കേട്ടപ്പോ ഒരു തുള്ളി കണ്ണുനീര് വീണതാണ് ആ ഉള്ളിതൈരില്‍..അത് ആ തൈരില്‍ പതിയെ പടരുന്നത്‌ ഇപ്പോഴും കണ്ണിനു മുന്നിലുണ്ട്...ഇനി തോക്കാന്‍ പാടില്ല.
അപ്പൊ തന്നെ വിളിച്ചു സൌധീക്ക്..മുനീറിന് വിളിച്ചു,രഫീകിനു വിളിച്ചു,ശരീഫിനു വിളിച്ചു,സൌധാബിക്ക് വിളിച്ചു..വാപ്പക്ക് ഉടന്‍ കാറ് വാണം..ബെക്കം കായി അയക്കണം..
അങ്ങനെ കാറു വാങ്ങി....ഒരു മാരുതി 800 വാങ്ങി..പുത്തന്‍..
കാറുമായി നേരെ പോയത് അങ്ങാടീക്ക്...ബണ്ടി ഓടിക്കാന്‍ പേരക്കുട്ടി അഫ്സല്.  ‍ബാലന്‍ നായരെ ചായപ്പീടിന്റെ മുന്നില് നിര്‍ത്തി...എല്ലാ പഹയന്മാര്‍ക്കും ചായ വാങ്ങിക്കൊടുത്തു..ന്നാലും അണ്  പോര..ആള്‍ക്കാരെ വര്‍ത്താനം മാറിപോകാണ്..എന്താ ചെയ്യാ?
ഒരു പണിണ്ട്...ഇന്ന് മഗിരിബ് കഴിഞ്ഞു ഒരു പരിപാടി വക്കാം..പണ്ടെന്നോ മരിച്ച ഉപ്പുപ്പാന്റെ...മോലിയാരെ വിളിക്കണം.മോലിയാര് കുട്ടികളെ വിളിക്കണം..നാട്ടുപ്രമാണികളെ വിളിക്കണം.കാര് മുറ്റത്ത്‌ നിര്‍ത്തണം.എല്ലാരും കാണണം...അതിനെ പറ്റി വര്‍ത്താനം പറയണം....
അങ്ങനെ പരിപാടി ഒപ്പിച്ചു..എല്ലാരും വന്നു തുടങ്ങി...പേരക്കുട്ടി അഫ്സല്‍ കാര് കൊണ്ടുവന്നു മുറ്റത്ത്‌ നിര്‍ത്തി....
''എടാ ഹിമാറ് മൊറാ,ആ തെങ്ങിന്റെ ചോട്ടിലാണഡാ ഇന്റെ കാറു നിര്‍ത്ണത്? അതിന്റെ ചില്ല് തേങ്ങ വീണു പോട്ടൂലെ?''അന്നെ കൊണ്ട് ഒയക്ക്‌ ഇമ്മിക്ക് ഉപകാരം ഉണ്ടോ?'' പാവം അഫ്സല്‍ അവന്‍ വണ്ടി കൊണ്ടുപോയി മാറ്റി നിര്‍ത്തി.''ഇപ്പോളത്തെ ചെക്കന്മാര്‍ക്കൊന്നും ഒരു ബോധോം ല്ല..നാടിന്‍റെ പോലെ തന്നെ പെരീത്തേം എല്ലാ കാര്യോം ഞമ്മളന്നെ  നോക്കണം'' സാഹിബ് ഉറക്കെ പ്രഗ്യാപിച്ചു...
സാഹിബിന്റെ കാറു മുറ്റത്തങ്ങനെ കിടന്നു ലങ്ഗി...സാഹിബിന്റെ നെഞ്ഞും....
''എല്ലാരും ബരീം ഞമ്മക്കിനി ചോറ് വയ്ചാം...നല്ല കുട്ടന്റെ ബിരിയനിണ്ട്..''
സാഹിബു എല്ലാരേം ആനയിച്ചു ഉള്ളില്‍ കൊണ്ടുപോയി...
ചോറ് വിളമ്പുന്ന സമയം...
പുറത്ത്...
ഒരു വലിയ ശബ്ദം..
പത്തോം...ച്ചിലും....

....സാഹിബും നാട്ടുകാരും പുറത്തു വന്നു നോക്കി.....
സാഹിബിന്റെ നെഞ്ച് നിന്നു കത്തി.....
കാറിന്റെ റൂഫ് ചതഞ്ഞിരിക്കുന്നു....നാല് ഭാഗത്തെയും ചില്ല് പൊട്ടിയിരിക്കുന്നു..
കാറിന്റെ മുകളില്‍ വലിയൊരു ചക്ക!!!!!!
അഫ്സല്‍ കാര്‍ നിര്‍ത്തിയത് ഒരു പ്ലാവിന്റെ ചുവട്ടിലായിരുന്നു..... 

6 comments:

  1. പ്രിയപ്പെട്ട മിന്ഹാസ്,
    വായിച്ചു കഴിഞ്ഞപ്പോള്‍ മുഖത്ത് പരന്ന ചിരിയുണ്ടായിരുന്നു. നമ്മുടെ നാട്ടില്‍ തേങ്ങ മാത്രമല്ല, ചക്കയും പ്രശ്നമാണ്.
    എങ്കിലും സാഹിബിന്റെ കാര്‍ പ്രസിദ്ധമായല്ലോ.:)
    നര്‍മത്തില്‍ ചാലിച്ച വരികള്‍ രസിച്ചു!
    സസ്നേഹം,
    അനു

    ReplyDelete
  2. അനു....
    ഈ ബൂലോകത്ത് ഞാന്‍ ഒരു നവജാത ശിശു ആണ്..
    എനിക്കു കിട്ടിയ ആദ്യത്തെ കമന്റിനു നന്ദി....
    ഞാന്‍ ഹാപ്പി ആയി....നന്ദി.....എന്റെ രണ്ടു ബ്ലോഗ്‌ കൂടെ ഉണ്ട്...സമയം കിട്ടുമ്പോള്‍ വായിക്കണം....

    ReplyDelete
  3. ഹായ്...ലുട്ടു...താങ്ക്സ് ബോസ്സ് ...

    ReplyDelete
  4. നര്‍മം കൈകാര്യം ചെയ്യാന്‍ കഴിയും
    എയുത്തില്‍ ഒരു നിഷ്കളങ്കതയും ഫീല്‍ ചെയ്യുന്നുണ്ട് ഭാവുകങ്ങള്‍
    ആദ്യമായിട്ടാ കൊമ്പന്‍ ഇവിടെ ഇനിയും വരാം നല്ല ചാദ് ള്ള കോഴി ഭിരിയാനി വെക്ക് അക്ഷരങ്ങള്‍ കൊണ്ട് തിന്നാന്‍ ഞമ്മള്‍ വരും

    ReplyDelete

കുറ്റങ്ങളും കുറവുകളും നമുക്ക് കമന്റി കമന്റി തീര്‍ക്കാം.