Thursday 29 September 2011

ഞാനും എന്റെ ഗള്‍ഫ്‌ കിനാക്കളും


.....ഞാന്‍ പെരിന്തല്‍മണ്ണയില്‍ നേഴ്സ് ആയി ജോലി നോക്കുന്ന സമയം....
 
                                              ഫോണിന്റെ നിര്‍ത്താതെയുള്ള അടി കേട്ടാണ് ഞാന്‍ ഉണരുന്നത്.സമയം പതിനൊന്നു മണി ..ഓ ഉച്ചയാകാരയോ?കഴിഞ്ഞ മൂന്നു ദിവസമായി നൈറ്റ്‌ ഡ്യൂട്ടി ആയിരുന്നു.വിളിച്ചവനെ പ്രാകിക്കൊണ്ട്‌ ഞാന്‍ ഫോണ്‍ എടുത്തു നോക്കി.
                                  എന്റെ recruitment ഏജന്‍സിയില്‍ നിന്നാണ് വിളി.
                                  അവര്‍ ഒരു ജോലി വാഗ്ദാനം ചെയ്തിട്ടുണ്ട്.രണ്ടു മാസത്തിനുള്ളില്‍ ഫ്ലൈ ചെയ്യിപ്പിക്കും എന്ന് പറഞ്ഞതാണ്‌. അങ്ങിനെ പറഞ്ഞിട്ട് അഞ്ചു മാസം കഴിഞ്ഞു.ഞാനിതുവരെ പറന്നില്ല. .കഴിഞ്ഞ ആഴ്ച പറഞ്ഞു ഒരു ജോലി ശരിയായിട്ടുണ്ട്,അങ്ങ് അബു ദാബി samsung എഞ്ചിനീയറിംഗ് കമ്പനിയില്‍ health safety advisor ആയിട്ടു. എന്റമ്മോ സാമ്സുങ്ങിലോ ???കൊള്ളാല്ലോ ..എന്റെ കണ്ണിനു മുന്നിലൂടെ സാസുന്ഗ് LCD TV,മൊബൈല്‍ ,ഐ പാഡ് എല്ലാം മിന്നിമായാന്‍ തുടങ്ങി..ഇന്റര്‍നെറ്റില്‍ കേറി നോക്കി,കിടിലന്‍ ഫോട്ടോസ്,പേരുകള്‍....കൊള്ളാം.ണ്ടതെല്ലാം കണ്ടവരോടൊക്കെ പറഞ്ഞു. പൊടിപ്പും തൊങ്ങലും വച്ച് പറഞ്ഞു.കൂടുകരോടും ഹോസ്പിറ്റലിലെ ആളുകളോടും പറഞ്ഞു.എല്ലാരും പറഞ്ഞു ,നിന്ടൊരു ഭാഗ്യേ...തുടക്കത്തിലേ ഇത്രേം വലിയൊരു കമ്പനി??ചിലര് biodata യുമായി വന്നു.. പെണ്പില്ലെര്കൊക്കെ സ്നേഹം കൂടിയോ എന്നൊരു  സംശയം .എല്ലാത്തിനും ഒടുക്കത്തെ സ്നേഹം.പണ്ടു തിരിഞ്ഞ്നോക്കാത്തവളുമാരുടെ  തല തിരിയാന്‍ തുടങ്ങി.അന്നറിഞ്ഞു ഞാന്‍ ജോലിയുള്ള അണിന്റെ വില!!!ചിലരുടെ തന്തപ്പിടിമാര് വരെ വിളിച്ചു...ബട്ട്‌ ,നമ്മളുണ്ടോ മൈന്‍ഡ് ചെയ്യുന്നു ??ഇനി ഏതായാലും ദുബായിക്കാരന്‍ ആകാന്‍ പോകുന്നു..അറബി പെണ്ണുങ്ങള്‍ ..മിസിരിപ്പെന്നുങ്ങള്‍,പലസ്തീനികള്‍,പട്ടികുട്ട്ടികള്‍ എന്ന് വിളിക്കുന്ന ഫിലിപ്പിനീസ്(കൂടുകാര്‍ പറഞ്ഞിട്ടുള്ള അറിവാണ്),പിന്നെ സാമ്സുങ്ങിലെ korean പെണ്‍കുട്ടികള്‍...ഇനി അവരൊക്കെ മതി..പുവര്‍ മല്ലുസ്....ഞാന്‍ മനസ്സില്‍ ഉറപ്പിച്ചതാണ്.
                                     ഞാന്‍ ഫോണെടുത്തു.അവര്‍ പറഞ്ഞത് കേട്ട് ഞാന്‍ ഒന്ന് ഞെട്ടി.എന്റെ ടിക്കെട്ടും വിസയും വന്നു!!!!ഇന്ന് രാത്രി പതിനൊന്നു മണിക്ക് കോഴിക്കോട്ടു നിന്നും ഫ്ലൈറ്റ്.ആകെയുള്ളതു പന്ത്രണ്ടു മണിക്കൂര്‍...
ആ പന്തണ്ട് മണിക്കൂറില്‍ ഞാന്‍ എന്തൊക്കെയോ ചെയ്തു.
.....
അബുദാബി എയര്‍പോര്‍ട്ട്.
സമയം ആറു മണി.
ഫ്ലൈറ്റ് ഇറങ്ങി പുറത്തേക്ക്..ഡ്രൈവര്‍ നെയിം ബോര്‍ഡും പിടിച്ചു നിക്കുന്നു....ഹോ എന്റെയൊരു യോഗം.കാറിനടുത്തെത്തി..കൊറോള കാര്‍ ..ഹോസ്പിറ്റലിലെ കുഞ്ഞിമോന്‍ ഡോക്ടറുടെ കാര്‍.ഇന്നുവരെ അതില്‍ തോട്ടിട്ടെ ഉള്ളു.ഇന്ന് ഞാനിതാ അതെ കാറില്‍ രാജാവിനെ പോലെ...എന്റെ വര തെളിഞ്ഞു...ഇനി രാജയോഗം തന്നെ..ഞാന്‍ മനസ്സില്‍ പറഞ്ഞു...
നേരെ സാമ്സുങ് ബ്രാഞ്ച് ഓഫീസി ലേക്ക് ..അബുദാബി സിടിയുടെ ഭംഗി കണ്ടു കണ്ടു കാറില്‍...അതും കൊറോള കാറില്‍ ....ഹിഹിഹിഹ്ഹ...അബുദാബി ഇതാണെങ്കില്‍ ദുബായ് എന്തായിരിക്കും??അടുത്തെ വെള്ളിയും ശനിയും മസ്ടായിടും ദുബായീ പോണം...വേറെ വല്ല കൂടിയ കാറും നോക്കണം.
കാര്‍ സംസന്ഗ് ബ്രാഞ്ച് ഓഫീസിലെത്തി.ഓടോമാടിക് ഡോര്‍ കടന്നു ചെന്നത് വലിയൊരു എല്‍ സീ ഡി ടീ വീ യുടെ മുന്നില്‍....അതിനു താഴെ രണ്ടു ഫിലിപ്പിനെ പെണ്ണുങ്ങള്‍....എന്താ ഭംഗി ?എന്താ ചിരി ?അവരുടെ ആ കുണ്‌ങ്ങലോന്നു കാണണം...നാട്ടിലെ കൂടുകരെ ഞാന്‍ മനസസിലോന്നു പുച്ചിച്ചു..പുവര്‍ ഗയ്സ്...നല്ലൊരു ക്യാമറ മേടിച്ചു ഇവളുമാരുടെ കൂടെ നിന്നു ഫോട്ടോസ് എടുത്തു facebook ഇല്‍ കേറ്റണം..അതിനു മുന്‍പ് മുടിയൊക്കെ ഒരടിപൊളി beauty  parlouril പൊഇ കട്ട്‌ ചെയ്തു  നല്ല ഗള്‍ഫ്‌ ഹെയര്‍ gel ഇട്ടു ഒന്ന് spike സ്റ്റൈല്‍  ആക്കണം. പെട്ടന്ന് എന്റെ കണ്ണ് അവിടെ നിന്നു ഇളകാന്‍ തുടങ്ങി.അതാ, ഒരു മിസിരിപ്പെനു എന്നെ ക്രോസ് ചെയ്തു പൊയി .കൂടെ എന്റെ കണ്ണും പൊയി...പിന്നെ എന്റെ കണ്ണിനു റസ്റ്റ്‌ കിട്ടിയിട്ടില്ല...
പേപ്പര്‍ വര്‍ക്ക്‌ കമ്പ്ലീറ്റ്‌ ആയി അവിടെ നിന്നും ഇറങ്ങി.ഇനി വല്ലതും കഴിക്കണം.അങ്ങിനെ ആദ്യമായി കുബ്ബൂസ് കഴിച്ചു.കൂടെ ഏതോ ഒരു ക്രീമും.ഹമൂസ് അന്നാനത്രേ അതിന്റെ പേര്.എന്തായാലും രസമുണ്ട്.മെനു നോക്കി,മട്ടണ്‍,ചിക്കന്‍.ഫിഷ്‌,ഒട്ടകം...എന്നെകൊണ്ട്‌ വയ്യ,എന്തൊക്കെ കഴിക്കണം?ആ സമയത്ത് ഒന്നും കാലമായിട്ടില്ല.അത് കൊണ്ട് പിന്നെ കഴിക്കാമെന്ന് മനസ്സില്‍ ഉറപ്പിച്ചു..

                                   തിരിച്ചു പിന്നെയും കാറിലേക്ക്..ഡ്രൈവര്‍ പറഞ്ഞു ''ഇനി നമുക്ക് ജോലി സ്ഥലത്തേക്ക് പോകാം.താമസവും അവിടെ തന്നെയാണ്''...ശരി പോകാം..ഞാന്‍ കാറില്‍ കയറി സീറ്റ്‌ ഒക്കെ ഒന്ന് അഡ്ജസ്റ്റ് ചെയ്തു.നല്ല ക്ഷീനമുണ്ട്.താമസിക്കാന്‍ പോകുന്ന ഫ്ലാറ്റും ഇന്റര്‍നാഷണല്‍ ഓഫീസും ഒക്കെ സ്വപ്നം കണ്ടു ഞാന്‍ ഉറങ്ങ്ങി പൊയി.
''സാര്‍ '' ഡ്രൈവര്‍ വിളിക്കുന്നു..കണ്ണു തിരുമ്മി പുറത്തു നോക്കി.വെളിച്ചം കണ്ണില്‍ കുത്തുന്നു.ഭയങ്കര വെയില്‍ മുഖതടിക്കുന്നു.കുറച്ചു സമയമെടുത്തു ഒന്ന് ശരിയാകാന്‍.ഞാന്‍ പുറത്തോടു നോക്കി....
 
.....മരുഭുമി..വെറും മരുഭുമി....ഞാനൊന്നു ഞെട്ടി...
 
അവിടെ അതാ നിരനിരയായി കുറെ വലിയ മരക്കൂടുകള്‍..ഞാനെന്താ ഇവിടെ? അപ്പോഴേക്കും ഡ്രൈവര്‍ ബാഗ്‌ എടുത്തു നടന്നു തുടങ്ങിയിരിക്കുന്നു.ഞാന്‍ അയാളുടെ കൂടെ ഓടി.അയാള്‍ ആദ്യത്തെ മരക്കൂടില്‍ കയറി .കൂടെ ഞാനും.അയാള്‍ എന്റെ ബാഗ്‌ ആ മരകൂടില്‍ വച്ചു.ബട്ട്‌ പഴയ ബഹുമാനം ഒന്ന് കുറഞ്ഞപോലെ.''എ ആപ്കാ ക്യാമ്പ്‌ ഹൈ,അഭി മെ ജാതാ ഹൂം." എന്താ ഇയാള്‍ ഈ പറയുന്നത്?ഞാന്‍ ആ ഹിന്ദി വാക്കുകള്‍ അങ്ങോട്ടും ഇങ്ങോട്ടും പരിശോദിച്ചു.പണ്ടു പഠിച്ച ഹിന്ദി ശരിയായിരുന്നോ?പത്താം ക്ലാസ്സിലെ ഹിന്ദി മാര്‍ക്ക്‌ ഞാന്‍ ഒന്ന് അയവിറക്കി.ഹിന്ദി ടീച്ചറുടെ ചുളിഞ്ഞ മുഖം ഓര്മ വന്നു.എന്റെ ആലോചന കഴിഞ്ഞപ്പോളെക്കും ഡ്രൈവര്‍ കാറില്‍ എത്തിയിരുന്നു..അയാള്‍ കാറില്‍ കയറി ടാറ്റാ കാണിച്ചു പൊയി....
എനിക്ക് തല കറങ്ങുന്നത് പോലെ തോന്നി..അതോ ഭുമിയാണോ?കോടിക്കണക്കിനു മിന്നലുകള്‍ തലയിലൂടെ മെട്രോ ട്രെയിന്‍ ഓടിക്കുന്നു.സ്വപ്നമാണോ എന്ന് പലവട്ടം ചെക്‌ ചെയ്തു.അല്ല സ്വപ്നമല്ല..പേടിച്ചു വിഷമിച്ചു അന്തം വിട്ടു നിന്നു ഞാന്‍...ഞാന്‍ പുറത്തിറങ്ങി.ചൂടും വെയിലും നോക്കാത്ത ദൂരത്തോളം പോടിമാന്ന്നും മാത്രം..ആര്കെങ്കിലും വിളിക്കാം അന്ന് വച്ചാല്‍ അടുത്തൊന്നും ആരും ഇല്ല.ഫോണ്‍ ചെയ്യാന്‍ സിം കാര്‍ഡ്‌ ഇല്ല.ഇനി വിളിച്ചാല്‍ തന്നെ പറഞ്ഞു കൊടുക്കാന്‍ ഇതേതാ സ്ഥലം എന്നു പോലും അറിയില്ല.പടച്ചോനെ ഞാന്‍ എന്ത് ചെയ്യും?
അപ്പോള്‍ ദാ വരുന്നു ഒരു കുരിശ്...ഒരു കറുത്ത കുരിശ്.കറുത്ത് തടിച്ച ഭീമാകാരനായ ഒരു മനുഷ്യന്‍.ഡ്രസ്സ്‌ കണ്ടപ്പോ ഒരു അറബി ആണെന്ന് മനസ്സിലായി..ഇതാണോ ഈ കാട്ടറബി,കാട്ടറബി എന്നു പറയുന്ന സാധനം?എനിക്കതിനെ പ്പറ്റി ചിന്തിക്കാന്‍ സമയം ഇല്ലായിരുന്നു..

                                     അയാള്‍ അറബിയില്‍ എന്നോടെന്തൊക്കെയോ പറഞ്ഞു..ഞാന്‍ തിരിച്ചു ആദ്യം ഇംഗ്ലീഷ് ഇലും പിന്നെ ഹിന്ദിയിലും അവസാനം മലയാളത്തിലും തിരിച്ചങ്ങോട്ടും പറഞ്ഞു.അവസാനം അയാള്‍ സംസാരം നിര്‍ത്തി.ഞാനും.
പേ....ഒരു ബസ്‌ ഹോര്ന്‍...ഒരു ബസ്‌ വന്നു അതില്‍ നിന്നും മുഴുനീള ഡ്രസ്സ്‌ (കവര്‍ ഓള്‍) ഇട്ട കുറെ പേര്‍ (അവര്‍ ബംഗാളികളും നെപാളികളും ആണെന്ന് പിന്നെ ഞാന്‍ അറിഞ്ഞു) ഇറങ്ങി റൂം കളിലേക്ക് ഓടുന്നു.പണ്ടു മനോരമ ഗള്‍ഫ്‌ ന്യൂസ്‌ ഇല്‍ പ്രവാസി തൊഴിലാളികകുടെ കഷ്ടപ്പാടുകള്‍ അന്ന ഫീചറില്‍ കണ്ട അതെ ചിത്രം!!!!ഞാനേതോ ലേബര്‍ ക്യാമ്പിലാണ് വന്നിരിക്കുന്നത്...കണ്ണ്ണില്‍ നിന്നും വെള്ളം വരന്‍ തുടങ്ങി...ഉമ്മ..ഉപ്പ..ഞാന്‍ കരഞ്ഞു..ഉമ്മയുടെ മുഖം...ആ കൊടും ചൂടിലും ഞാന്‍ തണുത്തുറഞ്ഞു.പടച്ചവനോട്‌ കരഞ്ഞു പ്രാര്‍ത്ഥിച്ചു.
പടച്ചവന്‍ അതു കേട്ടു..!!!ഒരാള്‍ കാറില്‍ വന്നിറങ്ങി.എന്റെ മുന്നിലൂടെ നടന്നു നീങ്ങി.പച്ച സഫെടി ഹെല്‍മെറ്റും കൂളിംഗ്‌ ഗ്ലാസും അണിഞ്ഞത് കൊണ്ട് കൃത്യമായിട്ട്‌ മനസ്സിലായില്ല.ഞാന്‍ വിളിച്ചു ചോദിച്ചു.''മലയാളി ആണോ?''..അയാള്‍ തിരിഞ്ഞു നോക്കി...അപ്പോള്‍ എനിക്കുണ്ടായ സന്തോഷം!!!!!പറയാന്‍ വാക്കുകളില്ല.
ഒരു നല്ല മനുഷ്യന്‍.എന്നെ സഹായിക്കാന്‍ പടച്ചവന്‍ അയച്ചതാണെന്നു എനിക്ക് തോന്നി.ഒരു ഗുരുവയൂരുകാരന്‍ പ്രവീണ്‍.മൂപെര് എന്നെ സമാധാനിപ്പിച്ചു,വീട്ടിലേക്കു വിളിപ്പിച്ചു,അറബിയോട് സംസാരിച്ചു.എല്ലാം ശരിയാക്കി.എന്റെ റൂമില്‍ എന്നെ കൊണ്ടാക്കി.''ഞാന്‍ വൈകുന്നേരം വരാം.നീ റസ്റ്റ്‌ എടുക്കു.''പ്രവീണേട്ടന്‍ പറഞ്ഞു.
അന്ന് രാത്രി ഞാന്‍ കുറെ നഗ്ന സത്യങ്ങള്‍ മനസ്സിലാക്കി.ഇതൊരു മനുഷ്യനിര്‍മിത കടല്‍ തീരം ആണ്.കടലിലെ ചളിമന്നാണ് ഇത്.ഇവിടെ നമ്മള്‍ ഒരു റിഫൈനറി പണിയുന്നു.ഇവിടെ ഇപ്പൊ ഒന്നും ഇല്ല.ഇനി എല്ലാം ഉണ്ടാക്കിയിട്ട് വേണം.ഇതൊരു മിലിട്ടറി സംരക്ഷിത മേഖലയാണ്.അടുത്തുള്ള ബസ്‌ സ്റ്റോപ്പ്‌ ഇരുപത്താറ് കിലോമീറ്റര്‍ അകലെയാണ്.ക്യാമ്പില്‍ നിന്നും വരാനും പോകാനും മിലിട്ടറി പാസ്‌ വേണം.ഇവിടെ ടാക്സി ഇല്ല.സിറ്റി യിലേക്ക് മൂന്നു മണിക്കൂറിന്റെ യാത്രയുണ്ട്....
ഇവിടെ പെണ്ണുങ്ങള്‍ ഇല്ല...പാടില്ല താനും.
ക്യാമറ കൊണ്ട് വന്നാല്‍ രാജ്യദ്രോഹക്കുറ്റം ആണ്..
ഷോപ്പിംഗ്‌ MALL ല്‍ പൊയ്ട്ട് ഒരു കോണ്‍ക്രീറ്റ് കെട്ടിടം പോലും അടുത്തില്ല.
പ്രൊജക്റ്റ്‌ നു വേഗം കൂടുകയും എന്റെ പോസ്റ്റില്‍ വേറെ ആളില്ലാത്തത് കൊണ്ടും എനിക്ക് വെള്ളിയാഴ്ച വരെ വര്‍ക്ക്‌ ഉണ്ടാകും....
 
 
 
.....
........
.............
ഇന്ന് ഞാനിവിടെ വന്നു ആറു മാസം ആകാന്‍ പോകുന്നു...
 
അബുധാബിയില്‍ അകെ പോയത് രണ്ടു പ്രാവശ്യം
..അതും ഒന്ന് പൊയ് വന്നു എന്നു മാത്രം,,,ദുബായ് ഒരു നടക്കാത്ത മനോഹര സ്വപ്നം...
ഒരു അറബി പൊയ്ട്ട്,ഒരു ഒട്ടകത്തെയോ,ഈന്തപ്പനയോ.ഈന്തപ്പഴമോ.,എന്തിനു കുറച്ചു മണല് പോലും കണ്ടിട്ടില്ല ...
സ്ത്രീകള്‍...അത് പണ്ട് നാട്ടില്‍ വച്ച് കണ്ട ഒര്‍മ മാത്രം....
ക്യാമറ...എന്ന് ചിന്തിച്ചാല്‍ തന്നെ മിലിട്ടറി പോക്കും...
മുടിവെട്ടുന്ന ബംഗാളിക്കടക്കാരന്‍ തല നന്നായി വൃത്തികേടാക്കുകയും അവിടത്തെ ക്യൂ ഹൃദയബെധകം ആയതു കൊണ്ടും ഞങ്ങള്‍ പരസ്പരം  മുടി ട്രിം ചെയ്തു തുടങ്ങി.          (കാശുലാഭം,ഒരു പണി പഠിച്ചു...പിന്നെ ഈ തലകള്‍ ഞങ്ങള്‍ക്ക് മാത്രം കാണാനല്ലേ???)  
ആഡംബര കാറുകള്‍ പുറത്തുള്ള ഹൈവേ യിലൂടെ പോകാറുണ്ടെന്നു കേള്‍ക്കുക മാത്രം ചെയ്യുന്നു.
.....
ബട്ട്‌ ഇതുകൊണ്ടൊന്നും എനിക്കൊരു വിഷമവും തോന്നിയില്ല...
നമുക്ക് ആഡംബരം പണ്ടേ ഇഷ്ടമല്ലല്ലോ?അല്ലേ?......
 
ശുഭം.

please do send comments to minhastselamkulam@gmail.com ,  
Minu Minhas in facebook