ഒരു രാത്രി യാത്ര....
3 rd ഇയര്‍ പഠിക്കുന്ന സമയം.പാറിപറന്നു നടക്കുകയാണ്.ആരുണ്ടഡാ ചോദിയ്ക്കാന്‍ എന്നതാണ് സ്റ്റൈല്‍.മാസത്തില്‍ ഒന്നോ രണ്ടോ ടൂര്‍,കോളേജ് നു പുറത്തു ക്ലിനിക് പോസ്റ്റിങ്ങ്,കുതിരവട്ടം,മാനന്തവാടി,അമല etc..ഒറ്റക്കും കൂടുകരോടോപ്പവും ..ഞാനൊരു സംഭവം എന്ന് ഞാന്‍ തന്നെ എന്നോട് പലവട്ടം പറഞ്ഞു....
അപ്പൊ ദാ വരുന്നു ഒരു കല്യാണം...ആലപ്പുഴയില്‍ വച്ചാണ്.ഒരു ക്ലാസ്മേറ്റിന്റെ ..രണ്ടു ദിവസം കുശാല്‍..യാത്രക്കെന്തിലും ദംബിടി മതി.ബാക്കി കൂടുകാരുടെ വീട്ടില്‍ ഫുഡ് ആന്‍ഡ് അക്കൊമാടെഷന്‍..അവസാനം അവര് ''അപ്പൊ മക്കള് പോണില്ലേ'' എന്ന് ചോദിച്ചു വണ്ടി കാശും പൊതിച്ചോറും തന്നയക്കും..അതാണ് കീഴ്വഴക്കം.(അങ്ങനെ സംഭവിച്ചിട്ടുണ്ട്)..ഇതാണേല്‍ കല്യാണം..ക്ലാസ്സ്മടിനോട് എല്ലാം കൊണ്ടും സ്നേഹം കാണിക്കാന്‍ പറ്റിയ സമയം(കുട്ടി പെണ്‍കുട്ടി ആയതു കൊണ്ട് ഇനീം ഞങ്ങള്‍ സ്നേഹം കാണിച്ചാ ഞങ്ങടെ പൂവന്‍ പഴം പോലുള്ള ശരീരം അവളുടെ കെട്ടിയോന്‍ ഒരു മാതിരി പ്ലാസ്റ്റിക് കവറിലിട്ട റോബസ്റ്റ് ബനാനയെ പോലാകും ).. അങ്ങനെ മനസ്സും അതിലുപരി ശരീരവും കല്യാണത്തിനു തലേന്ന് തന്നെ റെഡി ആക്കി എത്തി..ക്ലാസ്സ് മൊത്തം എത്തി.അടിച്ചു പൊളിച്ചു.
കല്യാണം അങ്ങനെ ജോറായി നടന്നു...അവിടുന്ന്,ഞങ്ങള്‍ ആറേഴു പേര്‍ ആലപ്പുഴയല്ലേ ഒരു തകര്‍പ്പന്‍ ബോട് യാത്ര അങ്ങ് നടത്തി..ബോട്ട് നിര്‍ത്തിയിടതെല്ലാം ഞങ്ങളെ വശീകരിക്കാന്‍ പലരും കായല്‍ വിഭവങ്ങളുമായി വന്നു.കയ്യില്‍ കാശ് ഇല്ലാത്തോണ്ട് ഒട്ടും വിശപ്പ് തോണീല...നേരെ കൊല്ലത്തേക്ക് ..നൈറ്റില്‍ അവടെ ഒരു ഫ്രണ്ടിന്റെ വീട്ടില്‍ ആണ് ആക്രമണം പ്ലാന്‍ ചെയ്തിരിക്കുന്നത്.അവളുടെ വീട് കൊട്ടിയത്ത്(കൊല്ലത്തുള്ള ഒരു സ്ഥലം) ആണ്.
രാത്രി 7:15 നു കൊട്ടിയത്ത് ഞങ്ങള്‍ അഭയാത്രികള്‍ ബസ് ഇറങ്ങി.അവള് പറഞ്ഞു,'' ഇനി നമുക്ക് ഓട്ടോ പിടിച്ചു പോകാം.''..ഞാന്‍ ചോതിച്ചു ,''ഇനി എത്ര ദൂരമുണ്ട്?''അവള്‍ ഒന്നാലോചിച്ചു പറഞ്ഞു ''ഒരു ഒന്നരകിലോമീടര്‍ കാണും'' ..ഞാന്‍ ആലോചിച്ചു,ഇത്രേം ലോകപരിചയമുള്ള,മാനന്തവാടി കാടുകളില്‍ പോലും ക്യാമ്പിംഗ് നടത്തിയിട്ടുള്ള ധീരനായ എനിക്ക് വെറും ഒന്നര കിലോമീടെര്‍ പോകാന്‍ ഒരു മുച്ചക്ര വാഹനം വേണോ??ഛെ ഇത്സ് ഷെയിം..പപ്പി കിറ്റി ഷെയിം...
''ഡേ ഞാന്‍ നടക്കാന്‍ തീരുമാനിച്ചു.നിങ്ങള്ക്ക് വേണേല്‍ കൂടെവരാം" ആ കൊട്ടിയം ജന്ഗ്ഷനെ ഞെട്ടിച്ചു കൊണ്ട് ഞാന്‍ എന്റെ പ്രഗ്യാപനം നടത്തി..കൂടെ ആരും വന്നില്ല..പടച്ചോനെ പണി പാളിയോ?കൂടെ ആണേല്‍ ഗേള്‍സും..മാനം കപ്പല് കേറും...എന്റെ പ്രാര്‍ത്ഥന ദൈവം കേട്ടെന്നു തോന്നുന്നു.ദാ വരുന്നു അഫ്സലും ജീസും..ഇനി ധൈര്യസമേതം മുന്നോട്ടു..മറ്റുള്ളവര്‍ ഓട്ടോ കയറി പോയി...അവരെ ഞങ്ങള്‍ പുച്ചത്തോടും ഞങ്ങളെ അത്മഭിമാനതോടും ഒന്ന് നോക്കി..ധീരര്‍!!! അല്ല അതിമഹാ ഭയങ്കരന്മാര്‍!!!കല്യാണം അങ്ങനെ ജോറായി നടന്നു...അവിടുന്ന്,ഞങ്ങള്‍ ആറേഴു പേര്‍ ആലപ്പുഴയല്ലേ ഒരു തകര്‍പ്പന്‍ ബോട് യാത്ര അങ്ങ് നടത്തി..ബോട്ട് നിര്‍ത്തിയിടതെല്ലാം ഞങ്ങളെ വശീകരിക്കാന്‍ പലരും കായല്‍ വിഭവങ്ങളുമായി വന്നു.കയ്യില്‍ കാശ് ഇല്ലാത്തോണ്ട് ഒട്ടും വിശപ്പ് തോണീല...നേരെ കൊല്ലത്തേക്ക് ..നൈറ്റില്‍ അവടെ ഒരു ഫ്രണ്ടിന്റെ വീട്ടില്‍ ആണ് ആക്രമണം പ്ലാന്‍ ചെയ്തിരിക്കുന്നത്.അവളുടെ വീട് കൊട്ടിയത്ത്(കൊല്ലത്തുള്ള ഒരു സ്ഥലം) ആണ്.
രാത്രി 7:15 നു കൊട്ടിയത്ത് ഞങ്ങള്‍ അഭയാത്രികള്‍ ബസ് ഇറങ്ങി.അവള് പറഞ്ഞു,'' ഇനി നമുക്ക് ഓട്ടോ പിടിച്ചു പോകാം.''..ഞാന്‍ ചോതിച്ചു ,''ഇനി എത്ര ദൂരമുണ്ട്?''അവള്‍ ഒന്നാലോചിച്ചു പറഞ്ഞു ''ഒരു ഒന്നരകിലോമീടര്‍ കാണും'' ..ഞാന്‍ ആലോചിച്ചു,ഇത്രേം ലോകപരിചയമുള്ള,മാനന്തവാടി കാടുകളില്‍ പോലും ക്യാമ്പിംഗ് നടത്തിയിട്ടുള്ള ധീരനായ എനിക്ക് വെറും ഒന്നര കിലോമീടെര്‍ പോകാന്‍ ഒരു മുച്ചക്ര വാഹനം വേണോ??ഛെ ഇത്സ് ഷെയിം..പപ്പി കിറ്റി ഷെയിം...
എന്റെ കൂടെ ഇറങ്ങി പുറപ്പെട്ട രണ്ടു മാന്യദേഹങ്ങള്‍ രണ്ടു പേരും ചുളിയാത്ത ഷര്‍ട്ടും വടിപോലെ നിക്കുന്ന പാന്റ്സും മാത്രം ഇടുന്നവരും പക്വത എത്തിയവരും ആണ്.അഫ്സല്‍ ഒരു മത സംഘടനയുടെ തീ പാറുന്ന അനുയായി ആണ്.പക്ഷെ ശരീരം ദരിദ്ര രേഖയുടെ അടിയില്‍ കിടന്നു കൈകാലിട്ടടിക്കുകയാണ്.പിന്നെ ജീസ്,അവനൊരു പള്ളീലച്ചന്‍ ആവണ്ടവനാണ്.സമാധാന പ്രിയന്‍.മനസ്സ് വിശാലമാണ്.കര്യമുള്ളതിനും ഇല്ലതതിനും വന്നങ്ങു സഹായിക്കും. കൂടാതെ നല്ലൊരു മസില്‍ മാന്‍ ആണ്.കണ്ടാല്‍ ആരും ഒന്നും പേടിക്കും.ആളൊരു ട്യൂബ് ലൈറ്റ് ആണ്.കാര്യങ്ങള്‍ കത്തിവരാന്‍ ടൈം എടുക്കും.
അങ്ങനെ ഞങ്ങള്‍ നടന്നു തുടങ്ങി..പുള്ളിചിറ പള്ളി(പേര് ഉറപ്പില്ല) എന്ന ഒരു ക്രിസ്ത്യന്‍ പള്ളി,അത് കഴിഞ്ഞാല്‍ കുറച്ചു പോയാല്‍ ഒരു വാട്ടര്‍ ടാങ്ക്.അതാണ് ലാന്‍ഡ് മാര്‍ക്സ്.അവിടെ ആണ് വീട്..അങ്ങനെ ഞങ്ങള്‍ അത് ലക്ഷ്യമാക്കി നടന്നു തുടങ്ങി. ജീസും അഫ്സലും സമകലീന പ്രശനങ്ങളെ പറ്റി ചര്‍ച്ച ചെയ്തു സോലുഷ്യന്‍സ് തുരുതുരാ കണ്ടെത്തിക്കൊണ്ടിരിക്കുന്നു.എന്റെ മനസ്സിലാനെങ്കില്‍ നഷ്ടപ്പെട്ട കായല്‍ വിഭവങ്ങളുടെ കണക്കെടുപ്പും അവളുടെ വീട്ടില്‍ നിന്നും കിട്ടാന്‍ പോകുന്ന ഭക്ഷണത്തിന്റെ കുറിപ്പടിയും ഒരുമിച്ചു മിന്നികൊണ്ടിരിക്കുന്നു..
സമയം എട്ടേകാല്‍ കഴിഞ്ഞു.ഒരു രണ്ടു കിലോമീറ്റര്‍ ഞങ്ങള്‍ നടന്നു കാണും.പള്ളീം കാണാനില്ല പട്ടക്കാരേം കാണാനില്ല...ഷോള്‍ഡര്‍ ബാഗിന്റെ വൈറ്റ് കൂടിയോ എന്നൊരു സംശയം,അതോ ആരോ പുറകോട്ടു വലിക്കുന്നുണ്ടോ? വയറാണെങ്കില്‍ ബാറ്ററി ലോ കാണിക്കാന്‍ തുടങ്ങി.ഞാന്‍ അവള്‍ക്കൊന്നു വിളിച്ചു.
''എവിടാടീ നിന്റെ ഈ പള്ളി?''
അവള്‍ പറഞ്ഞു,
''നിങ്ങള്‍ മെയിന്‍ റോഡിനങ്ങു ഒരു കിലോമീറ്റര്‍ പോര് ..അപ്പം പള്ളി എത്തും.''
''നീ എത്രയടീ ഒരു കിലോമീറ്റര്‍ കൊണ്ട് ഉദ്ദേശിച്ചത്?'' ഈ ചോദ്യം ഞാന്‍ ഒന്ന് കളിയാക്കാന്‍ ചോതിച്ചത് ആണേലും അവളുടെ ഉത്തരം കേട്ടപ്പോ ഞാന്‍ കരഞ്ഞു പോയി.
''അത് ഏകദേശം ഹോസ്പിറ്റലില്‍ നിന്നും കോളേജ് വരെ ഉള്ള ദൂരം''!!!
''എടീ സമാധ്രോഹീ അത് ഏകദേശം നാലഞ്ചു കിലോമീറ്റര്‍ ഉണ്ടടീ''...
സമയം എട്ടേകാല്‍ കഴിഞ്ഞു.ഒരു രണ്ടു കിലോമീറ്റര്‍ ഞങ്ങള്‍ നടന്നു കാണും.പള്ളീം കാണാനില്ല പട്ടക്കാരേം കാണാനില്ല...ഷോള്‍ഡര്‍ ബാഗിന്റെ വൈറ്റ് കൂടിയോ എന്നൊരു സംശയം,അതോ ആരോ പുറകോട്ടു വലിക്കുന്നുണ്ടോ? വയറാണെങ്കില്‍ ബാറ്ററി ലോ കാണിക്കാന്‍ തുടങ്ങി.ഞാന്‍ അവള്‍ക്കൊന്നു വിളിച്ചു.
''എവിടാടീ നിന്റെ ഈ പള്ളി?''
അവള്‍ പറഞ്ഞു,
''നിങ്ങള്‍ മെയിന്‍ റോഡിനങ്ങു ഒരു കിലോമീറ്റര്‍ പോര് ..അപ്പം പള്ളി എത്തും.''
''നീ എത്രയടീ ഒരു കിലോമീറ്റര്‍ കൊണ്ട് ഉദ്ദേശിച്ചത്?'' ഈ ചോദ്യം ഞാന്‍ ഒന്ന് കളിയാക്കാന്‍ ചോതിച്ചത് ആണേലും അവളുടെ ഉത്തരം കേട്ടപ്പോ ഞാന്‍ കരഞ്ഞു പോയി.
''അത് ഏകദേശം ഹോസ്പിറ്റലില്‍ നിന്നും കോളേജ് വരെ ഉള്ള ദൂരം''!!!
''എടീ സമാധ്രോഹീ അത് ഏകദേശം നാലഞ്ചു കിലോമീറ്റര്‍ ഉണ്ടടീ''...
'' ആ എനിക്ക് കിലോമീറ്റര്‍ ഒന്നും അത്ര പിടിയില്ല.."
പടച്ചോനെ ചതിച്ചോ?അവള് സിംപിള് ആയി കയ്യൊഴിഞ്ഞു...നൈസ് വര്‍ക്ക്!!!
ഞാന്‍ ഫോണ്‍ വച്ചു.അവരോടു കാര്യം പറഞ്ഞു.നമുക്കരോടെലും ചോതിച്ചു ചോതിച്ചു പോകാം.ഞങ്ങള്‍ ആശ്വസിച്ചു.മുന്നോട്ടു നീങ്ങി.പക്ഷെ വഴിയിലൊന്നും ഒരാളെ പോലും കാണാനില്ല.വെറും റോഡും വല്യ ആള്‍ പൊക്കത്തില്‍ മതിലുകളും മാത്രം.പട്ടികളുടെ നിര്‍ത്താത്ത കുര..ഒരു മനുഷ്യജീവിപോലും ഇല്ല.
''എടെ സമയം എട്ടര ആയതേ ഉള്ളു ..എല്ലാരും വീട്ടിക്കയരിയോ?എന്ത് മനുഷ്യന്മാരാ ഇവിടെ?ഞാന്‍ ചോതിച്ചു..
അപ്പൊ ജീസ്.''എടാ അതിനിവിടെ കഴിഞ്ഞ ആഴ്ച ഒരു കോട്ടഷന്‍ ആക്രമണം നടന്നിരുന്നു.ഒരാള്‍ മരിച്ചിരുന്നു.കൊട്ടിയത്ത് ഇടയ്ക്കിടെ ഇങ്ങനെ നടക്കാറുണ്ട്.നീ പേപ്പറില്‍ വായിച്ചില്ലാ..??"'
''എടാ ദ്രോഹീ, ഇത്രേം ക്രുഷ്യല്‍ ആയ വിവരം നിനക്ക് നേരത്തെ മോഴിഞ്ഞൂഡാര്‍ന്നോ?,എന്നാ പണ്ടാരണ്ടാങ്ങാന്‍ ഈ പുലിവാല് ചെന്ന് പിടിക്കുമോ?പിന്നെ പേപെര്‍ ലെ സ്പോര്‍ട്സ് പേജിലും സിനിമ പേജിലും ഇത്യാദി വിവരങ്ങളൊന്നും കൊടുക്കാറില്ലല്ലോ?
അപ്പൊ ദാ വരുന്നു അവളുടെ ഒരു ടെക്സ്റ്റ് മെസ്സേജ് ..hi da,food is ready.we gonna eat.please call when u gyzz reach water tank.den call me in land line coz there is no range inside ma home..
പടച്ചോനെ ചതിച്ചോ?അവള് സിംപിള് ആയി കയ്യൊഴിഞ്ഞു...നൈസ് വര്‍ക്ക്!!!
ഞാന്‍ ഫോണ്‍ വച്ചു.അവരോടു കാര്യം പറഞ്ഞു.നമുക്കരോടെലും ചോതിച്ചു ചോതിച്ചു പോകാം.ഞങ്ങള്‍ ആശ്വസിച്ചു.മുന്നോട്ടു നീങ്ങി.പക്ഷെ വഴിയിലൊന്നും ഒരാളെ പോലും കാണാനില്ല.വെറും റോഡും വല്യ ആള്‍ പൊക്കത്തില്‍ മതിലുകളും മാത്രം.പട്ടികളുടെ നിര്‍ത്താത്ത കുര..ഒരു മനുഷ്യജീവിപോലും ഇല്ല.
''എടെ സമയം എട്ടര ആയതേ ഉള്ളു ..എല്ലാരും വീട്ടിക്കയരിയോ?എന്ത് മനുഷ്യന്മാരാ ഇവിടെ?ഞാന്‍ ചോതിച്ചു..
അപ്പൊ ജീസ്.''എടാ അതിനിവിടെ കഴിഞ്ഞ ആഴ്ച ഒരു കോട്ടഷന്‍ ആക്രമണം നടന്നിരുന്നു.ഒരാള്‍ മരിച്ചിരുന്നു.കൊട്ടിയത്ത് ഇടയ്ക്കിടെ ഇങ്ങനെ നടക്കാറുണ്ട്.നീ പേപ്പറില്‍ വായിച്ചില്ലാ..??"'
''എടാ ദ്രോഹീ, ഇത്രേം ക്രുഷ്യല്‍ ആയ വിവരം നിനക്ക് നേരത്തെ മോഴിഞ്ഞൂഡാര്‍ന്നോ?,എന്നാ പണ്ടാരണ്ടാങ്ങാന്‍ ഈ പുലിവാല് ചെന്ന് പിടിക്കുമോ?പിന്നെ പേപെര്‍ ലെ സ്പോര്‍ട്സ് പേജിലും സിനിമ പേജിലും ഇത്യാദി വിവരങ്ങളൊന്നും കൊടുക്കാറില്ലല്ലോ?
അപ്പൊ ദാ വരുന്നു അവളുടെ ഒരു ടെക്സ്റ്റ് മെസ്സേജ് ..hi da,food is ready.we gonna eat.please call when u gyzz reach water tank.den call me in land line coz there is no range inside ma home..
ഹാവൂ അങ്ങനെ ആ കാര്യവും വൃത്തിയായി...പ്രശ്നങ്ങള്‍ ഒന്നിന് പിന്നില്‍ ഒന്നാലെ തീവണ്ടി ബോഗി പോലെ വന്നുകൊണ്ടിരിക്കുന്നു..ഞങ്ങള്‍ ചുമ്മാ നിന്ന് കൊടുത്താ മതിയായിരുന്നു..
ഈ കാര്യം ഞാന്‍ അവരോടു പറഞ്ഞു..അവള്‍ക്കൊന്നു തിരിച്ചു വിളിച്ചു നോക്കി.ഔട്ട് ഓഫ് കവറേജ് !!
ഞാന്‍ ഫോണ്‍ കട്ട് ചെയ്തു തീര്‍ന്നില്ല,അപ്പോഴേക്കും ഒരു bullet ന്റെ ശബ്ദം അടുത്തടുത്ത് വരുന്നു...അത് ഞങ്ങളുടെ അടുത്തെത്തി..അതില്‍ രണ്ടു പേര്‍,സത്യം പറഞ്ഞാ നാലു പേരെ സൈസ് ഉള്ള രണ്ടു പേര്‍...യമനും ചിത്രഗുപ്തനും മഫ്ടിയില്‍ വന്നതായിരിക്കുമോ?
അവര് വണ്ടി നിര്‍ത്തി.പിന്നെ കണ്ണ് കൊണ്ട് ഒരു head to foot എക്സാംമിനേഷന്‍ നടത്തി...ഈ കാര്യം ഞാന്‍ അവരോടു പറഞ്ഞു..അവള്‍ക്കൊന്നു തിരിച്ചു വിളിച്ചു നോക്കി.ഔട്ട് ഓഫ് കവറേജ് !!
ഞാന്‍ ഫോണ്‍ കട്ട് ചെയ്തു തീര്‍ന്നില്ല,അപ്പോഴേക്കും ഒരു bullet ന്റെ ശബ്ദം അടുത്തടുത്ത് വരുന്നു...അത് ഞങ്ങളുടെ അടുത്തെത്തി..അതില്‍ രണ്ടു പേര്‍,സത്യം പറഞ്ഞാ നാലു പേരെ സൈസ് ഉള്ള രണ്ടു പേര്‍...യമനും ചിത്രഗുപ്തനും മഫ്ടിയില്‍ വന്നതായിരിക്കുമോ?
''എന്താടാ ഇവിടെ ?
ഞങ്ങള്‍ അനുസരണയുള്ള ആട്ടിന്‍കുട്ടികള്‍ ആയി..ഞാന്‍ പറഞ്ഞു,
''ചേട്ടന്മാരെ ഞങ്ങള്‍ ഒരു ഫ്രണ്ടിന്റെ വീട്ടില്‍ പോകുകയാണ്..ഇവിടെ അടുത്താണ് ,,ദാ ഇപ്പൊ വിളിച്ചു വച്ചേ ഉള്ളു..''
''ഉം..വേഗം വീട് പിടിക്കാന്‍ നോക്കടാ...ഉം പോടാ പോ..ഞങ്ങളും ഈ നാടും അത്ര ശരിയല്ല..ഉം..."" അവര് ആ പറഞ്ഞതില്‍ ഒരു തര്‍ക്കത്തിനും ഞങ്ങള്‍ നിന്നില്ല..അവര് ശരിയല്ലന്നു എനിക്ക് ആദ്യം കണ്ടപ്പോലെ മനസ്സിലായി..
അവര് പോയി..ഇനി എന്ത്?
ഞങ്ങള്‍ മുഖത്തോട് മുഖം നോക്കി..ധീരന്മാരായ ഞങ്ങടെ മുഖത്ത് ഒരു പ്രത്യേക എക്സ്പ്രഷന്‍ വന്നു...
''നമുക്ക് മുന്നോട്ടു പോകാടാ...വേറെ ആരേലും മൊബൈലില്‍ ട്രൈ ചെയ്യാം'' ജീസ് പറഞ്ഞു...ശരിയാ അങ്ങനെ ചെയ്യാം..
ഞങ്ങള്‍ നടന്നു..അപ്പൊ ദാ ഒരു നല്ല റോഡ്..എന്റെ ആറാം ഇന്ദ്രിയം എന്നോട് പറഞ്ഞു ഡാ ഇതാണ് ആ പറഞ്ഞ പുല്ലിച്ചിറ പള്ളിയിലേക്കുള്ള വഴി..''അളിയാ നമുക്ക് ഈ വഴി പോകാം...ബുള്ളെറ്റ് ന്‍റെ സൌണ്ടും കേള്‍ക്കുന്നുണ്ട്.ഇതാകുമ്പോ അവരും കാണില്ല...പിന്നെ എന്റെ മനസ്സ് എനിക്കത്രേം ഉറപ്പും തന്നു...അങ്ങനെ ഞങ്ങള്‍ ആ വഴിക്ക് കയറി..ഒരു വളവു തിരിഞ്ഞു..
അത് പള്ളിയിലെക്കല്ല ഒരു വലിയ വീടിന്റെ ഗേററിലെക്കുള്ള വഴി ആയിരുന്നു....അവരെന്നെ പുച്ചതില്‍ ഒന്ന് നോക്കി...ഞാന്‍ ആണേല്‍ ഒരുമാതിരി ഹരിഹര്‍ നഗറിലെ ജഗദീഷിന്റെ ഒരു നോട്ടം നോക്കി....
ഞങ്ങള്‍ ആ ഗേറ്റില്‍ നിന്നും തിരിച്ചിറങ്ങി ആ വളവു തിരിഞ്ഞതും ദാ എത്തി മൂന്നു ബുള്ളെറ്റ്..!! ന്‍റെ ബധിരീങ്ങളെ...!!!പഴയവന്‍മാര്‍ 2 കൂട്ടുകാരേം കൂട്ടിവന്നിരിക്കുന്നു...അവര് പക്ഷെ അപ്പ്രാവശ്യം മാന്യത കാട്ടി..അനാവശ്യ ഡയലോഗുകള്‍ ഒന്നും പറഞ്ഞില്ല.ഞങ്ങളെ മൂന്നു പേരെയും കോളറില്‍ പിടിച്ചങ്ങ് പൊക്കി...താറാവിനെ കഴുത്തില്‍ പിടിച്ചുപോക്കിയാല്‍ കാലുകൊണ്ട് തുഴ്യുമല്ലോ...അതിനു പിന്നെ ഫിസിയോളൊജിയും അനടോമികാല്‍ മൂവ്മാന്റ്സ്ഉം ഞങ്ങള്‍ പഠിച്ചു..
ചായക്കടയിലെ സമാവറിനെപ്പോലെ ഞങ്ങളുടെ വയറു കത്തിത്തുടങ്ങി..ഒരുത്തന്‍ ഞങ്ങടെ ബാഗ് പുറത്തിട്ടു പരിശോധന തുടങ്ങി..പോരാത്തതിനു നല്ല ഭരണി ഗാനം സ്റ്റാര്‍ട്ട് ചെയ്തു..നല്ല നാടന്‍ തെക്കന്‍ തെറികള്‍......ബട്ട് അതെനിക്ക് ഏറ്റില്ല.കൂടാതെ ഗാനത്തിന് അകമ്പടിയായി ശാരീരികമായ കലാപരിപാടികള്‍ തുടങ്ങാനും അവര്‍ക്ക് പരിപാടിയുണ്ടെന്ന് എന്റെ ആറാം ഇന്ദ്രിയം പിന്നേം പിന്നേം മന്ത്രിച്ചു.(കാരണം ഏകദേശം ഇതേ പോലൊരു പ്രോഗ്രാംമിലൂടെ ആ കൊല്ലത്തെ മാടായി പൂരത്തിന് ഞാന്‍ കടന്നു പോയിരുന്നു).ഞാന്‍ അതോടെ തണുത്തു...പന്ജപുച്ചമടക്കി നിന്നു...
''ചേട്ടാ ഞങ്ങള്‍ പാവങ്ങള്‍ ആണ് ...ഒന്നും ചെയ്യരുത്..ഞങ്ങളെ ഒന്ന് തറയില്‍ നിര്‍ത്തൂ''ഞാന്‍ കരഞ്ഞു പറഞ്ഞു....പക്ഷെ കൂടെ ഉണ്ടായിരുന്ന പള്ളീലച്ചനും വിദ്യാര്‍ഥി പ്രസ്ഥാനത്തിനും ഇതൊക്കെ പുതുമയായിരുന്നു...
അഫ്സല്‍ ചോദിച്ചു,(സ്വന്തം ശരീരത്തിന്റെ അവസ്ഥ അറിയാതെ അവന്റെ രക്തം ഒന്ന്,ഒരു നിമിഷത്തേക്ക് തിളച്ചു...)'
''ഹേ,നിങ്ങളെന്താ ഈ ചെയ്യുന്നത്?ഞങ്ങള്‍ കള്ളന്മാരോന്നുമല്ല.'' അത് പറഞ്ഞു തീര്‍ന്നില്ല,അവനെ ഒറ്റക്കയ്യില്‍ പൊക്കിയെടുത്ത തടിമാടന്‍ തന്റെ ഫ്രീ ആയി തൂങ്ങികക്കിടക്കുന്ന മറ്റേ കയ്യിനു പണി കൊടുത്തു...നേരെ അഫ്സലിന്റെ ചെകിട്ടത് ഒന്ന്...അതുകണ്ട ജീസ് ''എന്തിനാ അവനെ തല്ലിയെ?'' എന്ന് ചോദിച്ചു...അവര് അവിടേം മാന്യത കാണിച്ചു..അവന്റെ ചോദ്യത്തിനു അപ്പൊ തന്നെ അവര് ഉത്തരം കൊടുത്തു.അവന്റെ ക്വാട അവര് തികച്ചു..ഠിം...!! ദാ കിടക്കുന്നു അവന്റെ ചുണ്ടത്തും മുഖത്തും ഒക്കെ ഒന്ന്..ചുണ്ട് പൊട്ടി ചോര വന്നു..!!!അവന്റെ കണ്ണട പൊട്ടി..!!
അടുത്തത് എനിക്കാണ് എന്നാ നഗ്ന സത്യം ഞാന്‍ മനസ്സിലാക്കി...എന്റെ രണ്ടു സുഹൃത്തുക്കളുടെയും ആ നാല് കാലന്മാരുടെയും ഉത്കണ്ട നിറഞ്ഞ പന്ത്രണ്ടു കണ്ണുകള്‍ എന്നിലേക്ക്..ആരായിരിക്കും അടിക്കുക?എവിടെ ആയിരിക്കും അടിക്കുക.??
ആ ചോദ്യങ്ങളുടെയും ഉത്തരം അപ്പൊ തന്നെ അവര് തന്നു..എന്നെ പൊക്കിയ ആ ഖടോല്‍ഖജന്‍ എന്നെ താഴെയിറക്കി,തല്ലാന്‍ കൈപൊക്കി..ഞാനും വിട്ടില്ല..പണ്ടു വീടുകാര് തല്ലുമ്പോ കയ്യീപിടിക്കുക എന്നാ ആഗോള സൂത്രം ഈ ഞാനും അനുവര്‍ത്തിച്ചു..അവന്റെ കയ്യില്‍ പിടിച്ചു..''ചേട്ടാ, തല്ലാന്‍ വരട്ടെ,ഞങ്ങള്‍ സത്യമായിട്ടും ഒരു ഫ്രണ്ടിന്റെ വീട്ടില്‍ വന്നതാ.ഞാനിപ്പോ അവരുടെ വീട്ടില്‍ വിളിക്കാം.നിങ്ങള്‍ സംസാരിക്കു..''
ഭാഗ്യം..! അയാള്‍ തല്ലിയില്ല..നല്ല മനുഷ്യന്‍...കല്‍കണ്ടത്തിന്റെ മനസ്സ്...
ഞാന്‍ ഫോണ്‍ എടുത്തു..അപ്പോഴേക്കും സീന്‍ ആകെ മാറിതുടങ്ങിയിരുന്നു...ഒച്ചേം ബഹളവും കേട്ട് ആള്‍കാര്‍ വന്നു തുടങ്ങി...സംഭാവനകള്‍ കൂമ്പാരമാകുമ്പോള്‍ പരിപാടി ഗംഭീരമാകും എന്നാണല്ലോ...ആ പ്രിന്‍സിപ്പല്‍ ന്‍റെ അപ്ലിക്കേഷന്‍ ആയിരുന്നു നടക്കാന്‍ പോകുന്നത്... ചെറുപ്പക്കാര്‍ ഞങ്ങള്‍ മൂന്ന് പേരെ ഒന്ന് തല്ലാന്‍ റെഡി ആയി നിന്നു..,കാരണവന്മാര്‍ ഞങ്ങളെ അനലൈസ് ചെയ്തു..കൊച്ചുമക്കള്‍ക്ക് എന്തൊക്കെ ചെയ്യണം എന്ന് പറഞ്ഞുകൊടുത്തു...ഒരു പീകിരി പയ്യന്‍ ഒരു കയ്യില്‍ ചെറിയ മണിക്കല്ലും പെറുക്കി ഒരു കയ്യില്‍ അഴിഞ്ഞ ട്രൌസറും കയ്യിലെടുത്തു എന്നെ തന്നെ എറിയാന്‍ റെഡി ആയി..അവനെ വരെ ഞാന്‍ ബഹുമാനിച്ചു നിന്നു.(ഇന്നവനെ എങ്ങാനും എന്റെ കയ്യില്‍ കിട്ടിയാല്‍ !!!)..സ്ത്രീകള്‍ മതിലുകളുടെ മുകളിലും അരികിലും ആയി സ്ഥാനം പിടിച്ചു...അതില് ഞങ്ങളുടെ ചങ്ക് തകര്‍ത്ത കാഴ്ച ആ കൂട്ടത്തില്‍ നാലഞ്ചു സുന്ദരികളായ പെണ്‍പിള്ളേരും ഉണ്ടായിരുന്നു...!!!(വീട്ടിപ്പോ
അങ്ങനെ ഞാന്‍ അവളുടെ നമ്പര്‍ ഡയല്‍ ചെയ്തു..പടച്ചോനെ റേഞ്ച് ഉണ്ടാവണേ..ഇപ്പ്രാവശ്യം ലൈന്‍ കിട്ടും( ദേ, പിന്നേം ആറാം ഇന്ദ്രിയം)ഞാന്‍ എനിക്കു ധൈര്യം കൊടുത്തു....
പക്ഷെ ആ
ആ വിവരം ഈ ജനങ്ങളോടെങ്ങനെ പറയും? ഞാന്‍ വിക്കി വിക്കി പ്പറഞ്ഞു..
''ചേട്ടാ തല്ലരുത് ,അവള് ഔട്ട് ഓഫ് കവറേജ് ആണ്..വീടിന്റെ ഉള്ളില്‍ റേഞ്ച് ഇല്ല.വീട്ടിലെ ലാന്‍ഡ് ലൈന്‍ നമ്പര്‍ അറിയില്ല.''
''നിനക്ക് നമ്പര്‍ ഞാന്‍ തരാമെടാ...നീ ഞാങ്ങക്കിട്ടു നമ്പര്‍ ഇറക്കുന്നോ?'' എന്ന് ചോദിച്ചതെ എനിക്കോര്‍മ ഉള്ളു...ദൂരെ എങ്ങു നിന്നോ ഒരു കിഞ്ഞിക്കിളിയുടെ മൂളല്‍..പിന്നെ ആ കിളി പാറിപ്പോകുന്ന ശബ്ദം..എന്റെ ചെവിക്കുറ്റിക്കിട്ടൊന്നു കിട്ടി...ഹൂ...
ആ കാലന്‍ നല്ല മനുഷ്യന്‍ അല്ല..അയാള്‍ക്ക് കല്‍ക്കണ്ടാതിന്റെ അല്ല,കരിമ്പാറയുടെ മനസ്സാണ്..
അപ്പൊ ഇനി ഒന്നും നോക്കാനില്ല...തല്ലു കൊള്ളാന്‍ ഞങ്ങളും തല്ലാന്‍ അവരും വാം അപ്സ് എടുത്തു..
അപ്പൊ ആ ജീസ്,''എടാ അവളുടെ വീടിലെ നമ്പര്‍ എന്റെ അടുത്തുണ്ട്''
എനിക്കേറ്റവും സങ്കടം വന്നത് അപ്പോഴായിരുന്നു..ആ മരംകേറി അത് നേരത്തെ പറഞ്ഞിരുന്നെങ്കില്‍ എനിക്കീ തല്ലു കിട്ടുമായിരുന്നോ?
എന്റെ കണ്ണ് നിറഞ്ഞു..അവനെ പിടിച്ചിരിക്കുന്നവനോട് ''ചേട്ടാ അവനെ ഒന്നൂടെ പൊട്ടിക്കുമോ?''എന്ന് ഞാന്‍ ചോദിച്ചു പോയി...
''മൊബൈല്‍ താടാ''ഞാന്‍ ഫോണ്‍ മേടിച്ചു ഡയല്‍ ചെയ്തു.ഹാവൂ റിംഗ് ചെയ്യുന്നുണ്ട്..മറുതലക്കല്‍ ഫോണെടുത്തു.എടുത്തത് അവളാണ്..ഞങ്ങളുടെ എല്ലാമെല്ലാമായ കൂട്ടുകാരി!!!!
''എടീ ഇത് ഞാനാ മിന്ഹാസ്''
''എവിടെ ആടാ നീ? ദെ, നല്ല വെള്ളപ്പോം ചിക്കന്‍ കറിയും ഉണ്ട്.നിങ്ങള് എത്തിയില്ലേ?
''അവളുടെ വെള്ളപ്പോം ചിക്കന്‍ കറിയും..എടുത്തു വച്ചോടീ.മിക്കവാറും ഞങ്ങളെ അടിയന്തിരത്തിന് നിനക്ക് വിളമ്പാം..കൊടുക്കടീ നിന്റെ അമ്മച്ചിക്ക് ഫോണ്‍!!!!!''( അവളുടെ ജനറല്‍നോളെജിലും നാട്ടറിവിലും പരിപൂര്‍ണ വിശ്വാസം വന്നു അതിന്റെ റിസള്‍ട്ട് അനുഭവിച്ചു കൊണ്ടിരിക്കുന്ന സമയം ആയിരുന്നു അത്..)
അവള് ഫോണ്‍ അമ്മച്ചിക്ക് കൊടുത്തു..
''അമ്മച്ചീ ,ഈ ചേട്ടന്മാരോട് ഒന്ന് സംസാരിക്കുമോ?'' ഞാന്‍ ഫോണ്‍ എന്നെ പിടിച്ചിരിക്കുന്നവനു കൊടുത്തു..അവന്‍ വല്ല അന്താരാഷ്ട്ര രഹസ്യം ഡിസ്കസ് ചെയ്യുനുള്ള പോലെ ഫോണുമായി ഏതോ കാരണവരുടെ അടുത്ത് കൊടുത്തു..പിന്നെ അവര്‍ ഫോണില്‍ സംസാരിച്ചു..
എല്ലാം സോള്‍വ് ആയി...!!!!!അവര് ചിരിച്ചു...സോറി പറഞ്ഞു..
തോട്ടവീടില്‍ നിന്നും കുടിക്കാന്‍ വെള്ളം തന്നു..മംഗോ ജ്യൂസ് തന്നു...
''നിങ്ങള്‍ നിന്നു പരുങ്ങുന്നത് കണ്ടാ ഞങ്ങള്‍ ആദ്യം വന്നത്.അപ്പോള്‍ നിങ്ങള്‍ ഫ്രണ്ടിന്റെ വീടിലെക്കനെന്നു പറഞ്ഞു..ഞങ്ങള്‍ നിങ്ങളെ വാച് ചെയ്യുന്നുണ്ടായിരുന്നു..നിങ്
''മക്കക്കു ഒരുപാട് വേദനിച്ചോ?ഒരു വല്യമ്മച്ചി ചോദിച്ചു...എനിക്കങ്ങു ചൊറിഞ്ഞു വന്നു...ചെവിക്കുറ്റി അടിചിളക്കിയിട്ടാ സുഖാന്വേഷണം..അവന്മാര് ഞങ്ങളെ എടുത്തിട്ട് പെരുമാറുമ്പോ മദര്‍ തെരേസ എവിടെ ആയിരുന്നു??
ആ മണിക്കല്ല് പിടിച്ചു നിന്ന ചെക്കനപ്പോ എന്റെ കയ്യിലിരിക്കുന്ന മംഗോ ജ്യൂസ് വേണം....ഒരു തുള്ളി പോലും ഞാന്‍ കൊടുത്തില്ല..എന്റെ പ്രതികാരം..
അങ്ങനെ സല്കാരം കഴിഞ്ഞു...ഞങ്ങളെ മൂന്ന് പേരെയും പിറകില്‍ ഇരുത്തി 3 ബുള്ളെറ്റ്കളിലായി മാര്‍ച്ച് ചെയ്തു ഞങ്ങളെ അവര്‍ തന്നെ
കൊണ്ട് ചെന്നാക്കി
ഞങ്ങള്‍ വീട്ടില്‍ ചെന്നുകയറി..മുന്‍പേ വന്നവര്‍ ഫുഡ് അടിച്ചു കുളിച്ചു വൃത്തിയായി ഏതോ ഹിന്ദി സിനിമ കണ്ടാസ്വധിക്കുകയാണ്..അപ്പൊ ഒരുത്തന്‍ ''നിങ്ങള് കൊള്ളമാല്ലോടാ വന്നു ഒരു മണിക്കൂറയപ്പോഴേക്കും നാട്ടുകാരെ കമ്പനി ആക്കിയല്ലോ? ഫ്രീ ആയിട്ടൊരു ലിഫ്റ്റ് ഉം കിട്ടി,അല്ലേ?..ഞങ്ങള്‍ ഒന്ന് ചിരിച്ചു...എന്താ പറയാ...??പറഞ്ഞാല്‍ പിന്നെ കോളേജിന്റെ പടി കയറണ്ട..
''വാടാ...ഭക്ഷണം കഴിക്കാം''..അവള് വിളിച്ചു...വെള്ളപ്പോം ചിക്കന്‍ കറിയും ടേബിള്‍ളില്‍ ഇരിക്കുന്നു...
''വേണ്ടടീ ..ഞങ്ങള്‍ വരുന്ന വഴിക്ക് കുറെ മംഗോ ജ്യൂസ് കഴിച്ചു...ഇനി ഇപ്പൊ ഒന്നും വേണ്ടാ..ഒന്ന് കിടന്നാല്‍ മതി..നല്ല യാത്രാക്ഷീണം ഉണ്ട്''....ഞാന്‍ പറഞ്ഞു..
(വിശപ്പെവിടെ പോയെന്നു അറിയില്ലായിരുന്നു..ആകെ കൂടെ ഉള്ള ആ മരവിച്ച അവസ്ഥയും കൂടാതെ ദന്ത നിരകള്‍ക്കു സ്ഥാന ചലനം സംഭവിച്ചോ എന്നാ സംശയവും എന്നെ അലട്ടിയിരുന്നു)
''ഡാ, ധൂം 2 കാണാടാ...നല്ല ഡിസ്ക് ആണ്.. കിടിലന്‍ ആക്ഷന്‍...എന്നിട്ട് കിടക്കാം'' ആരോ വിളിച്ചു....
മറുപടി പറഞ്ഞില്ല...അല്ലേലും ഞങ്ങള്‍ ഇപ്പൊ ഒരു ആക്ഷന്‍ മൂവി കഴിഞ്ഞു വരികയല്ലേ?
ആ രാത്രിയാത്ര അവിടെ അവസാനിച്ചു...
please do comments on minhastselamkulam@gmail.com
on facebook : http://www.facebook.com/minuminhas
(((((ഓ)))))
ReplyDeleteതേങ്ങ പുറത്തു തന്നെ അടിച്ചിരിക്കുന്നു.... :)
ithu kollam koottukaara
ReplyDelete